Tuesday, February 14, 2012
ശിവരാത്രി മഹോത്സവം (20.02.2012)
ഭക്ത ജനങ്ങളെ,
ലുധിയാന ശ്രീ അയ്യപ്പക്ഷേത്രത്തില്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള ശിവരാത്രി മഹോത്സവം ഈ വര്‍ഷവും പൂര്‍വ്വാധികം ഭംഗിയായി ഫെബ്രുവരി 20 ന് തിങ്കളാഴ്ച്ച (1187 കുംഭം 7 ന്) നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്ന വിവരം ഭക്തിപുരസരം എല്ലാ ഭക്തജനങ്ങളെയും അറിയിച്ചുകൊള്ളുന്നു. അന്നേ ദിവസം ദെനംദിന പൂജകള്‍ക്ക് പുറമേ ശിവക്ഷേത്രത്തില്‍ പ്രത്യേക പൂജകളും നടത്തപ്പെടുന്നതാണ്.
പാൽ അഭിഷേകം, ക്ഷീരധാര, ജലധാര, ഇളനീർ ധാര, കൂവള മാല, പിൻ വിളക്ക്, അർച്ചന, മൃത്രുഞ്ജയാർച്ചന, ശത്രുസംഹാര അർച്ചന, ആഘോരാർച്ചന, തൃമധുരം, പ്രതേക അർച്ചന.
ഭക്തജനങ്ങളുടെ ആത്മാർത്ഥ സഹായ സഹകരണങ്ങൾ പ്രതീക്ഷീച്ചു കൊള്ളുന്നു.
01. രാത്രി 12 മണിക്ക് നവകാഭിഷേകം, പഞ്ചഗവ്യം എന്നിവ ഉണ്ടായിരിക്കും. (പശുവിൽ നിന്ന് ഉണ്ടാകുന്ന അഞ്ച് വസ്തുക്കൾ ആണ് പഞ്ചഗവ്യം, ഇവ വിഗ്രഹങ്ങളുടെ അശുദ്ധി മാറ്റുവാനാണ് ഉപയോഗിക്കുന്നത്. പശുവിൽ നിന്ന് ലഭിക്കുന്ന മൂത്രം, ചാണകം, പാൽ, തൈര്, നെയ്യ്, ഈ അഞ്ച് വസ്തുക്കൾ കൊണ്ട് ശരിയായ അളവിൽ ചേർത്താണ് പഞ്ചഗവ്യം ഉണ്ടാക്കുന്നത്. )
02. അഭിഷേകവും വഴിപാടുകളും നടത്തുവാനാഗ്രഹിക്കുന്ന ഭക്തജനങ്ങൾ കാലേകൂട്ടി കമ്മറ്റിയെ സമീപിക്കുക.
എന്ന് ക്ഷേത്ര കമ്മറ്റിക്ക് വേണ്ടി
ജനറൽ സെക്രട്ടറി
Monday, February 6, 2012
Wednesday, February 1, 2012
Tuesday, January 31, 2012
Monday, January 16, 2012
Subscribe to:
Posts (Atom)