Thursday, November 3, 2011

സ്വാമി ശരണം അര്‍ത്ഥം

 സ്വാമി ശരണം അർത്ഥം 

സ്വാ കാരോച്ചാര മാത്രേണ സ്വാകാരം ദീപ്യതേ മുഖേ മകാരാന്ത ശിവം പ്രോക്തം ഇകാരം ശക്തി രൂപ്യതേ`സ്വാമി ശരണ'ത്തിലെ `സ്വാ' എന്ന പദം ഉച്ചരിക്കുന്ന മാത്രയില്‍ പരബ്രഹ്മത്താൽ തിളങ്ങുന്ന `ആത്മ'ബോധം തീര്‍ഥാടകന്റെ മുഖത്തു പ്രതിഫലിക്കണം.

`മ' സൂചിപ്പിക്കുന്നത്‌ ശിവനേയും `ഇ' ശക്തിയേയുമാണ്‌. രണ്ടുംകൂടി ചേര്‍ന്ന്‌ `മി' ആകുമ്പോൾ `ശിവശക്തി' സാന്നിധ്യമാകുന്നു. ശിവശക്തി മുൻപറഞ്ഞ `സ്വാ'യോടൊപ്പം ചേര്‍ന്നു തീര്‍ഥാടകന്‌ ആത്മസാക്ഷാത്‌ക്കാരം നേടാൻ സഹായിക്കുന്നു. ജീവാത്മാവിന്റെയും പരമാത്മാവിന്റെയും ഐക്യത്തെ സൂചിപ്പിക്കുന്നതുപോലെ `സ്വത്വ'ത്തിന്റെയും `പരമാത്മാ'വിന്റെയും സാംഗത്യവും ഈ ശബ്ദം സൂചിപ്പിക്കുന്നു.
``ശം ബീജം ശത്രുസംഹാരം രേഫം ജ്ഞാനാഗ്‌നി വാചകം ണകാരം സിദ്ധിതം ശാന്തം മുദ്രാ വിനയ സാധനം.
`ശരണം' എന്ന വാക്കിലെ ആദ്യാക്ഷരമായ `ശ' ഉച്ചാരണ മാത്രയില്‍ തന്നെ ശത്രുവിനെ ഇല്ലാതാക്കുന്നതാണ്‌. അഗ്‌നിയെ ജ്വലിപ്പിക്കുന്ന `ര' എന്ന അക്ഷരം ജ്ഞാനത്തെ സൂചിപ്പിക്കുന്നു. `ണം' ശബ്ദം ഇതിനെല്ലാറ്റിനും ദൈവികത കൈവരുത്തി ശാന്തി പ്രദാനം ചെയ്യുന്നു. മനുഷ്യനിൽ എളിമ വിരിയിക്കേണ്ട ഒരു സൂത്രവാക്യം കൂടിയാണിത്‌. പതിനെട്ടാം പടി കയറുന്നവൻ വിനയമുള്ളവനായിരിക്കണം എന്നും അവൻ അഹങ്കാരത്തെ നിലനിര്‍ത്താത്തവന്‍ ആയിരിക്കണം എന്നുള്ളതിന്റെ പൊരുളും ഇവിടെ വ്യക്തമാകും.

Wednesday, November 2, 2011

മണ്ഡല മഹോത്സവം - 2011






മണ്ഡല മഹോത്സവം - 2011
മാന്യ ഭക്തരെ,
ലുധിയാന ശ്രീ അയ്യപ്പ ക്ഷേത്രത്തിലെ മണ്ഡല മഹോത്സവം 17.11.2011 മുതൽ 27.12.2011 വരെ താഴെപ്പറയുന്ന പൂജാദികർമ്മങ്ങളോടെ പൂർവാധികം ഭംഗിയായി നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന വിവരം ഭക്തിപുരസരം അറിയിച്ചുകൊള്ളുന്നു.  പൂജാദികർമ്മങ്ങളുടെ വിജയത്തിലേക്കായി എല്ലാ ഭക്തജനങ്ങളും പങ്ക് ചേർന്ന് സ്വാമിയുടെ അനുഗ്രഹം കെവരിക്കണമെന്ന് ഭഗവൽ നാമധേയത്തിൽ അറിയിച്ചു കൊള്ളുന്നു.
17.11.2011 (വ്യാഴം)  പൂയം നക്ഷത്രം  (1187 വ്യശ്ചികം 1 )
രാവിലെ 
5.30 ന്   - നിർമ്മാല്യദർശനം
6.15 ന്   - അഷ്ടദ്രവ്യ ഗണപതിഹോമം
വെകിട്ട്
6.00 ന്     നട തുറക്കൽ
6.50 ന്     ദീപാരാധന
7.15 ന്     ഭജന
8.15 ന്     അത്താഴ പൂജ
8.30 ന്     ഹരിവരാസനം
ഹരിവരാസനം കഴിഞ്ഞ്  -   അന്നദാനം

പ്രത്യേക ശ്രദ്ധക്ക്.
1.   മണ്ഡലകാലപൂജ നടത്തുവാനാഗ്രഹിക്കുന്ന ഭക്തജനങ്ങൾ കാലേകൂട്ടി കമ്മറ്റിയെ സമീപിക്കുക.
2.   വഴിപാടിനുള്ള പൂജാസാമഗ്രികൾ ക്ഷേത്രത്തിൽ നിന്നും കിട്ടുന്നതാണ്.
3.   വിശേഷ ദിവസങ്ങളിലെ പൂജാസാമഗ്രികൽ, അലങ്കാര പുഷ്പങ്ങൾ, തുടങ്ങിയവ പൂർണ്ണമാ‍യോ ഭാഗികമായോ സ്പോൺസർ ചെയ്യാവുന്നതാണ്.
4. മണ്ഡലകാലങ്ങളിൽ ഞായാറാഴ്ച്ച ദിവസം പൂർണ്ണമായും ബാക്കി ദിവസങ്ങളിൽ വെകിട്ടും അന്നദാനം ഉണ്ടായിരിക്കുന്നതാണ്.  അന്നദാനം പൂർണ്ണമായോ ഭാഗീകമായോ സ്പോൺസർ ചെയ്യാവുന്നതാണ്.
5. ക്ഷേത്ര പരിസരത്ത് ശുചിത്വവും അച്ചടക്കവും പാലിക്കുക.


                                                                           എന്ന് ക്ഷേത്രക്കമ്മറ്റിക്കുവേണ്ടി


                                                                              ജനറൽ സെക്രട്ടറി