Monday, November 5, 2012

സ്വാമി ശരണം

മാന്യ ഭക്തരേ,
ലുധിയാന ശ്രീ അയ്യപ്പക്ഷേത്രത്തിൽ എല്ലാ വർഷവും നടത്തിവരാറുള്ള ആണ്ട് ആയില്യം പൂജ ഈ വർഷവും 07th November 2012 ബുധനാഴ്ച്ച പൂർവാധികം ഭംഗിയായി നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന വിവരം ഭക്തി പുരസരം എല്ലാ ഭക്തജനങ്ങളേയും അറിയിച്ചുകൊള്ളുന്നു.

എല്ലാ ഭക്തജനങ്ങളും പൂജയിൽ പങ്ക്ചേർന്ന് നാഗ ദൈവങ്ങളുടെ അനുഗ്രഹം കൈകൊണ്ടു ജീവിത സാഫാല്യം കൈവരിക്കണമെന്ന് ഭഗവൽ നാമധേയത്തിൽ അറിയിച്ചുകൊള്ളുന്നു.

ക്ഷേത്ര കമ്മറ്റിക്കു വേണ്ടി
ജനറൽ സെക്രട്ടറി

Sunday, November 4, 2012

സ്വാമി ശരണം

മണ്ഡല മകരവിളക്കു മഹോത്സവം

മാന്യ ഭക്തരെ,

ലുധിയാന ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ മണ്ഡല മഹോത്സവം 16.11.2012 മുതൽ 26.12.2012 വരെയും, മകരവിളക്ക് മഹോത്സവം 14.01.2013 നും താഴെപ്പറയുന്ന പൂജാദികർമ്മങ്ങളോടെ പൂർവ്വാധികം ഭംഗിയായി നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന വിവരം ഇതിനാൽ ഭക്തിപുരസരം അറിയിച്ചുകൊള്ളുന്നു.  പൂജാദികർമ്മങ്ങളുടെ വിജയത്തിലേക്കായി എല്ലാ ഭക്തജനങ്ങളുടെയും സഹായസഹകരണങ്ങൾ സാ‍ദരം ക്ഷണിച്ചു കൊള്ളുന്നു.

എന്ന് ക്ഷേത്രക്കമ്മറ്റിക്ക് വേണ്ടി

(ജനറൽ സെക്രട്ടറി)

വൃശ്ചികം  1,  1188  ( 16.11.2012 വെള്ളി)      -   മണ്ഡലകാലം ആരംഭം
വൃശ്ചികം12,  1188  ( 27.11.2012 ചൊവ്വാ)      -   പന്ത്രണ്ട് വിളക്ക്
വൃശ്ചികം13,  1188  ( 09.12.2012 ബുധൻ)       -   തൃക്കാർത്തിക
ധനു        11,  1188  ( 26.12.2012 ബുധൻ)       -   മണ്ഡലപൂജ

മകരവിളക്ക്  14.01.2013  - തിങ്കൾ

മകരസംക്രമ അഭിഷേകം                 -  രാവിലെ 7.30 ന്
ശോഭയാത്ര                                         -  വെകുംന്നേരം 4.30 ന്


ക്ഷേത്ര ചടങ്ങുകൾ
രാവിലെ  5.30 ന്               നിർമ്മാല്യ ദർശനം
                6.15 ന്                അഷ്ടദ്രവ്യ ഗണപതിഹോമം, നിത്യപൂജകൾ
                8.00 ന്                ഭാഗവത പാരായണം
 വെകിട്ട്  6.00 ന്                നട തുറക്കൽ
                7.00 ന്                ദീപാരാധന
                7.15 ന്                ഭജന 
                8.15 ന്                അത്താഴപൂജ
                8.30 ന്                ഹരിവരാസനം