Monday, November 5, 2012

സ്വാമി ശരണം

മാന്യ ഭക്തരേ,
ലുധിയാന ശ്രീ അയ്യപ്പക്ഷേത്രത്തിൽ എല്ലാ വർഷവും നടത്തിവരാറുള്ള ആണ്ട് ആയില്യം പൂജ ഈ വർഷവും 07th November 2012 ബുധനാഴ്ച്ച പൂർവാധികം ഭംഗിയായി നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന വിവരം ഭക്തി പുരസരം എല്ലാ ഭക്തജനങ്ങളേയും അറിയിച്ചുകൊള്ളുന്നു.

എല്ലാ ഭക്തജനങ്ങളും പൂജയിൽ പങ്ക്ചേർന്ന് നാഗ ദൈവങ്ങളുടെ അനുഗ്രഹം കൈകൊണ്ടു ജീവിത സാഫാല്യം കൈവരിക്കണമെന്ന് ഭഗവൽ നാമധേയത്തിൽ അറിയിച്ചുകൊള്ളുന്നു.

ക്ഷേത്ര കമ്മറ്റിക്കു വേണ്ടി
ജനറൽ സെക്രട്ടറി

Sunday, November 4, 2012

സ്വാമി ശരണം

മണ്ഡല മകരവിളക്കു മഹോത്സവം

മാന്യ ഭക്തരെ,

ലുധിയാന ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ മണ്ഡല മഹോത്സവം 16.11.2012 മുതൽ 26.12.2012 വരെയും, മകരവിളക്ക് മഹോത്സവം 14.01.2013 നും താഴെപ്പറയുന്ന പൂജാദികർമ്മങ്ങളോടെ പൂർവ്വാധികം ഭംഗിയായി നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന വിവരം ഇതിനാൽ ഭക്തിപുരസരം അറിയിച്ചുകൊള്ളുന്നു.  പൂജാദികർമ്മങ്ങളുടെ വിജയത്തിലേക്കായി എല്ലാ ഭക്തജനങ്ങളുടെയും സഹായസഹകരണങ്ങൾ സാ‍ദരം ക്ഷണിച്ചു കൊള്ളുന്നു.

എന്ന് ക്ഷേത്രക്കമ്മറ്റിക്ക് വേണ്ടി

(ജനറൽ സെക്രട്ടറി)

വൃശ്ചികം  1,  1188  ( 16.11.2012 വെള്ളി)      -   മണ്ഡലകാലം ആരംഭം
വൃശ്ചികം12,  1188  ( 27.11.2012 ചൊവ്വാ)      -   പന്ത്രണ്ട് വിളക്ക്
വൃശ്ചികം13,  1188  ( 09.12.2012 ബുധൻ)       -   തൃക്കാർത്തിക
ധനു        11,  1188  ( 26.12.2012 ബുധൻ)       -   മണ്ഡലപൂജ

മകരവിളക്ക്  14.01.2013  - തിങ്കൾ

മകരസംക്രമ അഭിഷേകം                 -  രാവിലെ 7.30 ന്
ശോഭയാത്ര                                         -  വെകുംന്നേരം 4.30 ന്


ക്ഷേത്ര ചടങ്ങുകൾ
രാവിലെ  5.30 ന്               നിർമ്മാല്യ ദർശനം
                6.15 ന്                അഷ്ടദ്രവ്യ ഗണപതിഹോമം, നിത്യപൂജകൾ
                8.00 ന്                ഭാഗവത പാരായണം
 വെകിട്ട്  6.00 ന്                നട തുറക്കൽ
                7.00 ന്                ദീപാരാധന
                7.15 ന്                ഭജന 
                8.15 ന്                അത്താഴപൂജ
                8.30 ന്                ഹരിവരാസനം


  


Monday, October 15, 2012


സ്വാമി ശരണം



മാന്യ ഭക്തരെ,
ലുധിയാ ശ്രീ അയ്യപ്പക്ഷേത്രത്തിൽ എല്ലാ വർഷവും നടത്തിവരാറുള്ള നവരാത്രി മഹോത്സവം 16-10-2012 ചൊവ്വാഴ്ച്ച ഈ വർഷവും പൂർവ്വാധികം ഭംഗിയായി നടത്തുവാൻ തീരുമാനിച്ചിരിക്കുന്നതിനാൽ എല്ലാ ഭക്തജനങ്ങളും ദിവസവും ഉള്ള ഭഗവതി സേവയിൽ പങ്കുചേർന്ന് ദേവീകടാക്ഷത്തിന് പാത്രഭൂതരാവുക.

ക്ഷേത്ര ചടങ്ങുകൾ

തിയതി                        വിശേഷദിവസങ്ങൾ                പൂജകൾ

16-10-12 - ചൊവ്വ         നവരാത്രി ആരംഭം                      ഭഗവതിസേവ, അർച്ചന, പുഷ്പാഞ്ജലി
22-10-12 - തിങ്കൾ         പൂജവെയ്പ്പ്                                വെകുന്നേരം 6.00 മുതൽ 8.00 വരെ
24-10-12 - ബുധൻ         വിജയദശമി                               പൂജയെടുപ്പ് എഴുത്തിനിരുത്ത്
                                                                                           (രാവീ 9.30 ന് ശേഷം)

ഭക്തജനങ്ങളുടെ ആത്മാർത്ഥ സാഹായ സഹകരണങ്ങൾ പ്രതീക്ഷിച്ചു കൊള്ളുന്നു.

അറിയിപ്പ്   1.    ദീപാരാധന 13-10-12 ശനിയാഴ്ച്ച മുതൽ 7.00 PM  ന് ആയിരിക്കും 
                    2.    സർവ്വെശ്വര്യപൂജയും വിളക്ക്പൂജയും ദീപാരാധനക്ക് ശേഷം.

എന്ന് ക്ഷേത്രകമ്മറ്റിക്ക് വേണ്ടി

ജനറൽ സെക്രട്ടറി

Wednesday, September 5, 2012

ശ്രീ കൃഷ്ണജയന്തി

ശ്രീ കൃഷ്ണജയന്തി

മാന്യ ഭക്തരെ, 

ലുധിയാന ശ്രീ അയ്യപ്പക്ഷേത്രത്തിൽ എല്ലാ വർഷവും നടത്തിവരാറുള്ള ശ്രീകൃഷ്ണജയന്തി (ജന്മാഷ്ടമി)  ഈ വർഷവും പൂർവ്വാധികം ഭംഗിയായി 08/09/2012 (ശനി) നടത്തുവാൻ തീരുമാനിച്ചിരിക്കുന്നതിനാൽ എല്ലാ പൂജാധികർമ്മങ്ങളിലും പങ്കുചേർന്ന് ഭഗവാന്റെ അനുഗ്രഹം ഒരോ ഭക്തനും കെകൊണ്ട് ജീവിതസാഫല്യം കെവരിക്കണമെന്ന് ഭഗവാന്റെ നാമധേയത്തിൽ ഭക്തിപുരസരം എല്ലാ ഭക്തജനങ്ങളേയും അറിയിച്ചുകൊള്ളുന്നു.

ക്ഷേത്ര ചടങ്ങുകൾ

08-09-2012     ശനി    -  ശ്രീകൃഷ്ണജയന്തി

ശനിയാഴ്ച്ച രാത്രി 12.00 മണിയ്ക്ക് വിശേഷാൽ പൂജ ഉണ്ടായിരിക്കുന്നതാണ്.
 പ്രധാന വഴിപാടുകൾ
01. തുളസിമാല
02. പാൽ പായസം
03. വിഷ്ണു സഹസ്ര നാമാർച്ചന.
04. സ്പെഷ്യൽ അർച്ചന.

 N.B അന്നേ ദിവസം ആവശ്യമായ എണ്ണ, നാളികേരം, ശർക്കര മറ്റു പൂജാദ്രവ്യങ്ങൾ, അന്നദാനം എന്നിവ സ്പോൺസർ ചെയ്യാൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ കമ്മറ്റിയുമായി ബന്ധപ്പെടുക.

ഭക്തജനങ്ങളുടെ ആത്മാർത്ഥ സഹായ സഹകരണങ്ങൾ പ്രതീക്ഷിച്ചു കൊള്ളുന്നു.

എന്ന് ക്ഷേത്ര കമ്മറ്റിക്ക് വേണ്ടി.

ജനറൽ സെക്രട്ടറി

Tuesday, February 14, 2012

ശിവരാത്രി മഹോത്സവം (20.02.2012)



ഭക്ത ജനങ്ങളെ,

ലുധിയാന ശ്രീ അയ്യപ്പക്ഷേത്രത്തില്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള ശിവരാത്രി മഹോത്സവം ഈ വര്‍ഷവും പൂര്‍വ്വാധികം ഭംഗിയായി ഫെബ്രുവരി 20 ന് തിങ്കളാഴ്ച്ച (1187 കുംഭം 7 ന്) നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്ന വിവരം ഭക്തിപുരസരം എല്ലാ ഭക്തജനങ്ങളെയും അറിയിച്ചുകൊള്ളുന്നു. അന്നേ ദിവസം ദെനംദിന പൂജകള്‍ക്ക് പുറമേ ശിവക്ഷേത്രത്തില്‍ പ്രത്യേക പൂജകളും നടത്തപ്പെടുന്നതാണ്.
 പാൽ അഭിഷേകം, ക്ഷീരധാര, ജലധാര, ഇളനീർ ധാര, കൂവള മാല, പിൻ വിളക്ക്, അർച്ചന, മൃത്രുഞ്ജയാർച്ചന, ശത്രുസംഹാര അർച്ചന, ആഘോരാർച്ചന, തൃമധുരം, പ്രതേക അർച്ചന.

ഭക്തജനങ്ങളുടെ ആത്മാർത്ഥ സഹായ സഹകരണങ്ങൾ പ്രതീക്ഷീച്ചു കൊള്ളുന്നു.

01.  രാ‍ത്രി 12 മണിക്ക് നവകാഭിഷേകം, പഞ്ചഗവ്യം എന്നിവ ഉണ്ടായിരിക്കും. (പശുവിൽ നിന്ന് ഉണ്ടാകുന്ന അഞ്ച് വസ്തുക്കൾ ആണ് പഞ്ചഗവ്യം, ഇവ വിഗ്രഹങ്ങളുടെ അശുദ്ധി മാറ്റുവാനാണ് ഉപയോഗിക്കുന്നത്.  പശുവിൽ നിന്ന് ലഭിക്കുന്ന മൂത്രം, ചാണകം, പാൽ, തൈര്, നെയ്യ്, ഈ അഞ്ച് വസ്തുക്കൾ കൊണ്ട് ശരിയായ അളവിൽ ചേർത്താണ് പഞ്ചഗവ്യം ഉണ്ടാക്കുന്നത്. )
 02.  അഭിഷേകവും വഴിപാടുകളും നടത്തുവാനാഗ്രഹിക്കുന്ന ഭക്തജനങ്ങൾ കാലേകൂട്ടി കമ്മറ്റിയെ സമീപിക്കുക.


എന്ന് ക്ഷേത്ര കമ്മറ്റിക്ക് വേണ്ടി


ജനറൽ സെക്രട്ടറി