ശ്രീ കൃഷ്ണജയന്തി
മാന്യ ഭക്തരെ,
ലുധിയാന ശ്രീ അയ്യപ്പക്ഷേത്രത്തിൽ എല്ലാ വർഷവും നടത്തിവരാറുള്ള ശ്രീകൃഷ്ണജയന്തി (ജന്മാഷ്ടമി) ഈ വർഷവും പൂർവ്വാധികം ഭംഗിയായി 08/09/2012 (ശനി) നടത്തുവാൻ തീരുമാനിച്ചിരിക്കുന്നതിനാൽ എല്ലാ പൂജാധികർമ്മങ്ങളിലും പങ്കുചേർന്ന് ഭഗവാന്റെ അനുഗ്രഹം ഒരോ ഭക്തനും കെകൊണ്ട് ജീവിതസാഫല്യം കെവരിക്കണമെന്ന് ഭഗവാന്റെ നാമധേയത്തിൽ ഭക്തിപുരസരം എല്ലാ ഭക്തജനങ്ങളേയും അറിയിച്ചുകൊള്ളുന്നു.
ക്ഷേത്ര ചടങ്ങുകൾ
08-09-2012 ശനി - ശ്രീകൃഷ്ണജയന്തി
ശനിയാഴ്ച്ച രാത്രി 12.00 മണിയ്ക്ക് വിശേഷാൽ പൂജ ഉണ്ടായിരിക്കുന്നതാണ്.
പ്രധാന വഴിപാടുകൾ
01. തുളസിമാല
02. പാൽ പായസം
03. വിഷ്ണു സഹസ്ര നാമാർച്ചന.
04. സ്പെഷ്യൽ അർച്ചന.
N.B അന്നേ ദിവസം ആവശ്യമായ എണ്ണ, നാളികേരം, ശർക്കര മറ്റു പൂജാദ്രവ്യങ്ങൾ, അന്നദാനം എന്നിവ സ്പോൺസർ ചെയ്യാൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ കമ്മറ്റിയുമായി ബന്ധപ്പെടുക.
ഭക്തജനങ്ങളുടെ ആത്മാർത്ഥ സഹായ സഹകരണങ്ങൾ പ്രതീക്ഷിച്ചു കൊള്ളുന്നു.
എന്ന് ക്ഷേത്ര കമ്മറ്റിക്ക് വേണ്ടി.
ജനറൽ സെക്രട്ടറി