സ്വാമി ശരണം
മാന്യ ഭക്തരെ,
ലുധിയാ ശ്രീ അയ്യപ്പക്ഷേത്രത്തിൽ എല്ലാ വർഷവും നടത്തിവരാറുള്ള നവരാത്രി മഹോത്സവം 16-10-2012 ചൊവ്വാഴ്ച്ച ഈ വർഷവും പൂർവ്വാധികം ഭംഗിയായി നടത്തുവാൻ തീരുമാനിച്ചിരിക്കുന്നതിനാൽ എല്ലാ ഭക്തജനങ്ങളും ദിവസവും ഉള്ള ഭഗവതി സേവയിൽ പങ്കുചേർന്ന് ദേവീകടാക്ഷത്തിന് പാത്രഭൂതരാവുക.
ക്ഷേത്ര ചടങ്ങുകൾ
തിയതി വിശേഷദിവസങ്ങൾ പൂജകൾ
16-10-12 - ചൊവ്വ നവരാത്രി ആരംഭം ഭഗവതിസേവ, അർച്ചന, പുഷ്പാഞ്ജലി
22-10-12 - തിങ്കൾ പൂജവെയ്പ്പ് വെകുന്നേരം 6.00 മുതൽ 8.00 വരെ
24-10-12 - ബുധൻ വിജയദശമി പൂജയെടുപ്പ് എഴുത്തിനിരുത്ത്
(രാവീ 9.30 ന് ശേഷം)
ഭക്തജനങ്ങളുടെ ആത്മാർത്ഥ സാഹായ സഹകരണങ്ങൾ പ്രതീക്ഷിച്ചു കൊള്ളുന്നു.
അറിയിപ്പ് 1. ദീപാരാധന 13-10-12 ശനിയാഴ്ച്ച മുതൽ 7.00 PM ന് ആയിരിക്കും
2. സർവ്വെശ്വര്യപൂജയും വിളക്ക്പൂജയും ദീപാരാധനക്ക് ശേഷം.
എന്ന് ക്ഷേത്രകമ്മറ്റിക്ക് വേണ്ടി
ജനറൽ സെക്രട്ടറി