Showing posts with label അറിയിപ്പുകൾ. Show all posts
Showing posts with label അറിയിപ്പുകൾ. Show all posts

Wednesday, November 2, 2011

മണ്ഡല മഹോത്സവം - 2011






മണ്ഡല മഹോത്സവം - 2011
മാന്യ ഭക്തരെ,
ലുധിയാന ശ്രീ അയ്യപ്പ ക്ഷേത്രത്തിലെ മണ്ഡല മഹോത്സവം 17.11.2011 മുതൽ 27.12.2011 വരെ താഴെപ്പറയുന്ന പൂജാദികർമ്മങ്ങളോടെ പൂർവാധികം ഭംഗിയായി നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന വിവരം ഭക്തിപുരസരം അറിയിച്ചുകൊള്ളുന്നു.  പൂജാദികർമ്മങ്ങളുടെ വിജയത്തിലേക്കായി എല്ലാ ഭക്തജനങ്ങളും പങ്ക് ചേർന്ന് സ്വാമിയുടെ അനുഗ്രഹം കെവരിക്കണമെന്ന് ഭഗവൽ നാമധേയത്തിൽ അറിയിച്ചു കൊള്ളുന്നു.
17.11.2011 (വ്യാഴം)  പൂയം നക്ഷത്രം  (1187 വ്യശ്ചികം 1 )
രാവിലെ 
5.30 ന്   - നിർമ്മാല്യദർശനം
6.15 ന്   - അഷ്ടദ്രവ്യ ഗണപതിഹോമം
വെകിട്ട്
6.00 ന്     നട തുറക്കൽ
6.50 ന്     ദീപാരാധന
7.15 ന്     ഭജന
8.15 ന്     അത്താഴ പൂജ
8.30 ന്     ഹരിവരാസനം
ഹരിവരാസനം കഴിഞ്ഞ്  -   അന്നദാനം

പ്രത്യേക ശ്രദ്ധക്ക്.
1.   മണ്ഡലകാലപൂജ നടത്തുവാനാഗ്രഹിക്കുന്ന ഭക്തജനങ്ങൾ കാലേകൂട്ടി കമ്മറ്റിയെ സമീപിക്കുക.
2.   വഴിപാടിനുള്ള പൂജാസാമഗ്രികൾ ക്ഷേത്രത്തിൽ നിന്നും കിട്ടുന്നതാണ്.
3.   വിശേഷ ദിവസങ്ങളിലെ പൂജാസാമഗ്രികൽ, അലങ്കാര പുഷ്പങ്ങൾ, തുടങ്ങിയവ പൂർണ്ണമാ‍യോ ഭാഗികമായോ സ്പോൺസർ ചെയ്യാവുന്നതാണ്.
4. മണ്ഡലകാലങ്ങളിൽ ഞായാറാഴ്ച്ച ദിവസം പൂർണ്ണമായും ബാക്കി ദിവസങ്ങളിൽ വെകിട്ടും അന്നദാനം ഉണ്ടായിരിക്കുന്നതാണ്.  അന്നദാനം പൂർണ്ണമായോ ഭാഗീകമായോ സ്പോൺസർ ചെയ്യാവുന്നതാണ്.
5. ക്ഷേത്ര പരിസരത്ത് ശുചിത്വവും അച്ചടക്കവും പാലിക്കുക.


                                                                           എന്ന് ക്ഷേത്രക്കമ്മറ്റിക്കുവേണ്ടി


                                                                              ജനറൽ സെക്രട്ടറി








Tuesday, October 18, 2011

ആ‍യില്യ പൂജ

സ്വാമി ശരണം

മാന്യ ഭക്തരേ,
ലുധിയാന ശ്രീ അയ്യപ്പക്ഷേത്രത്തിൽ എല്ലാ വർഷവും നടത്തിവരാറുള്ള ആണ്ട് ആയില്യം പൂജ ഈ വർഷവും 22nd October 2011 ശനിയാഴ്ച്ച പൂർവാധികം ഭംഗിയായി നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന വിവരം ഭക്തി പുരസരം എല്ലാ ഭക്തജനങ്ങളേയും അറിയിച്ചുകൊള്ളുന്നു.

എല്ലാ ഭക്തജനങ്ങളും പൂജയിൽ പങ്ക്ചേർന്ന് നാഗ ദൈവങ്ങളുടെ അനുഗ്രഹം കൈകൊണ്ടു ജീവിത സാഫാല്യം കൈവരിക്കണമെന്ന് ഭഗവൽ നാമധേയത്തിൽ അറിയിച്ചുകൊള്ളുന്നു.

ക്ഷേത്ര കമ്മറ്റിക്കു വേണ്ടി
ജനറൽ സെക്രട്ടറി

Sunday, August 28, 2011

വിനായക ചതുർഥി (01st September 2011)



ചിങ്ങമാസത്തിലെ ചതുര്‍ഥി ദിവസത്തില്‍ ആഘോഷിക്കപ്പെടുന്ന ഒരുത്സവമാണ് വിനായക ചതുര്‍ഥി. പ്രധാന ആരാധനാ മൂര്‍ത്തി ഗണപതി ആയതിനാല്‍ ഗണേശ ചതുര്‍ഥി എന്നും ഇതിന് പേരുണ്ട്.

ലുധിയാ‍ന ശ്രീ അയ്യപ്പക്ഷേത്രത്തില്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള വിനായക ചതുര്‍ഥി ഈ വര്‍ഷവും പൂര്‍വ്വാധികം ഭംഗിയായി 01.09.2011 നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്ന വിവരം ഭക്തി പുരസരം എല്ലാ ഭക്തജങ്ങളേയും അറിയിച്ചു കൊള്ളുന്നു. അതേ ദിവസം താഴെപ്പറയുന്ന പൂജാ വഴിപാടുകള്‍ ഉണ്ടായിരിക്കുന്നതാണ്.
പ്രധാന വഴിപാട്
1. മഹാഗണപതി ഹോമം
2. നാളികേരം
3. ര്‍ച്ചന
4. കറുക മാല
5. തുളസി മാല
6. നാരങ്ങാമാല
ന്ന് ക്ഷേത്രകമ്മറ്റിക്ക് വേണ്ടി
ജനറല്‍ സെക്രട്ടറി