Wednesday, February 1, 2012
Tuesday, January 31, 2012
Monday, January 16, 2012
Sunday, January 1, 2012
Wednesday, December 14, 2011
എങ്ങനെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം?
എങ്ങനെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം?
എങ്ങനെയാണ് മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ സാധിക്കുന്നതെന്ന് നോക്കാം. അല്‍പ്പം ക്ഷമയുണ്ടെങ്കില്‍ വളരെയെളുപ്പം പഠിച്ചെടുക്കാവുന്ന ഒന്നാണ് മലയാളത്തിലുള്ള ടൈപ്പിംഗ്.
എന്തൊക്കെയാണ് ആവശ്യമായുള്ളത്?
മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ വേണ്ടത് മൂന്നേ മൂന്ന് സംഗതികളാണ്.
1. ഒരു മലയാളം യൂണിക്കോഡ് ഫോണ്ട്അഞ്ജലി, കാര്‍ത്തിക തുടങ്ങിയ ഏതെങ്കിലും യൂണിക്കോഡ് ഫോണ്ട് ഉണ്ടെങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് മലയാളത്തിലുള്ളവ വായിക്കാന്‍ സാധിക്കൂ. ഈ ടെക്‌സ്റ്റ് നിങ്ങള്‍ക്ക് വ്യക്തമായി വായിക്കുവാന്‍ സാധിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ ഉപയോഗിക്കുന്ന കമ്പ്യൂട്ടറില്‍ മലയാളം യൂണിക്കോഡ് ഫോണ്ട് ഉണ്ടെന്ന് സാരം. എങ്കിലും അഞ്ജലിയുടെ ഇവിടെ കൊടുത്തിരിക്കുന്ന വേര്‍ഷന്‍ ഉണ്ടായിരിക്കുന്നതാണ് അഭികാമ്യം. ഇത് ഡൌണ്‍ലോഡ് ചെയ്‌ത് നിങ്ങളുടെ കമ്പ്യൂട്ടറിലെ ഫോണ്ട് ഫോള്‍ഡറില്‍ സേവ് ചെയ്യുക. C:\WINDOWS\Fonts, C:\WINNT\Fonts ഇവയിലേതെങ്കിലുമായിരിക്കും സാധാരണയായുള്ള ഫോണ്ട് ഫോള്‍ഡര്‍.
2. മംഗ്ലീഷില്‍ ടൈപ്പ് ചെയ്യുന്നതിനെ മലയാളത്തിലാക്കുന്ന ഒരു സോഫ്റ്റ്‌വെയര്‍.
മലയാളത്തിലുള്ള ടൈപ്പിംഗ് രണ്ട് രീതിയില്‍ സാദ്ധ്യമാണ്. ഒന്നാമത്തെ രീതിയില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്യുന്നതിനായി നിങ്ങളുടെ സിസ്റ്റത്തില്‍ ഒന്നും തന്നെ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതില്ല. രണ്ടാമത്തെ രീതിയില്‍ ചെയ്യുവാനാണെങ്കില്‍ മംഗ്ലീഷില്‍ ടൈപ്പ് ചെയ്യുന്നതിനെ മലയാളമാക്കുന്ന സോഫ്റ്റ്വെയര്‍ നിങ്ങളുടെ സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യണം.
ഒന്നാമത്തെ രീതിയില്‍, മലയാളം ടൈപ്പ് ചെയ്യുന്നതിനായി മലയാളം ഓണ്‍ലൈന്‍, ഇളമൊഴി ഈ രണ്ട് വെബ്‌സൈറ്റുകളില്‍ ഏതെങ്കിലും ഏതെങ്കിലും ഉപയോഗിക്കാം. ഈ രണ്ട് പേജുകളും സേവ് ചെയ്‌തുവെച്ചാല്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമല്ലാത്ത അവസരങ്ങളിലും ഇവ ഉപയോഗിച്ച് മലയാളത്തിലുള്ള ടൈപ്പിംഗ് സാദ്ധ്യമാണ്. മലയാളത്തില്‍ ഓണ്‍ലൈനായി ടൈപ്പ് ചെയ്യുവാന്‍ സഹായിക്കുന്ന വേറൊരു ഉപാധിയാണ് ഗൂഗിള്‍ ഇന്‍ഡിക് ട്രാന്‍സ്ലിറ്ററേഷന്‍. വാക്കുകളുടെ വളരെ വിപുലമായ ഒരു ശേഖരം ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ തെറ്റില്ലാതെ ടൈപ്പ് ചെയ്യാന്‍ ഉതകുന്ന ഒന്നാണ് ഇത്. പക്ഷെ, ഇന്റര്‍നെറ്റ് കണക്ഷന്‍ ഉള്ള സമയത്തേ ഈ സേവനം ഉപയോഗിക്കുവാന്‍ സാധിക്കൂ. മലയാളം ഓണ്‍ലൈനിലും ഇളമൊഴിയിലും ഉള്ളതുപോലെ വലിയക്ഷരവും ചെറിയ അക്ഷരവും കൂട്ടിക്കലര്‍ത്താതെ തന്നെ കൃത്യമായ മലയാളം വാക്ക് രൂപപ്പെടുത്തിയെടുക്കാന്‍, ഇതിലെ വാക്കുകളുടെ ശേഖരം ഉപയോഗിച്ച് ഒരു പരിധി വരെ ഇതിന് സാധിക്കും.
രണ്ടാമത്തെ രീതിയില്‍ ടൈപ്പ് ചെയ്യുവാനായി, രാജ് നിര്‍മ്മിച്ച മൊഴി കീമാപ്പ് എന്ന മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ സഹായിക്കുന്ന ഒരു സോഫ്റ്റ്‌വെയറാണ് വ്യാപകമായി ഉപയോഗിച്ചുവരുന്നത്. ഇവിടെ നിന്നും മൊഴി കീമാപ്പ് ഡൌണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്.
3. അല്പം ക്ഷമ.
മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ആദ്യകാലങ്ങളില്‍ ഇത്തിരി ബുദ്ധിമുട്ട് തോന്നിയേക്കാം. പക്ഷെ, പിന്മാറാതെ വീണ്ടും വീണ്ടും ശ്രമിച്ചെങ്കില്‍ മാത്രമേ മലയാളത്തില്‍ ഓരോ അക്ഷരങ്ങളും ലഭിക്കുവാന്‍ എങ്ങനെ ടൈപ്പ് ചെയ്യണമെന്നത് ഓര്‍ത്തുവെയ്‌ക്കുവാന്‍ പറ്റൂ.
കീമാപ്പ് ഇന്‍സ്റ്റാള്‍ ചെയ്‌ത ശേഷം സിസ്റ്റം റീ-സ്റ്റാര്‍ട്ട് ചെയ്യുക. അതിനുശേഷം മലയാളത്തില്‍ ടൈപ്പ് ചെയ്യേണ്ട വിന്‍ഡോ തുറന്ന്, വിന്‍ഡോസ് ടാസ്‌ക് ബാറിന്റെ വലതുഭാഗത്ത്, സമയം കാണിക്കുന്നതിനു സമീപം ചിത്രത്തില്‍ കാണുന്നതുപോലെ ‘K' എന്ന് കാണപ്പെടുന്ന ഐക്കണില്‍ ക്ലിക്ക് ചെയ്‌ത്, Mozhi Keymap 1.1.1 സെലക്റ്റ് ചെയ്യുക. ഇപ്പോള്‍ ‘K' എന്നത് ‘ക’ എന്നായി മാറി, ചിത്രത്തില്‍ കൊടുത്തിരിക്കുന്നതുപോലെ ആയിരിക്കുന്നത് കാണാം. തിരികെ ഇംഗ്ലീഷിലേക്ക് പോകുവാനായി ഈ ‘ക’ യില്‍ ക്ലിക്ക് ചെയ്‌ത്, No Keyman Keyboard എന്നത് സെലക്റ്റ് ചെയ്‌താല്‍ മതിയാകും. ഇത്രയും ചെയ്യാന്‍ സാധിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്യാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു എന്നര്‍ത്ഥം.
എങ്ങനെ ടൈപ്പ് ചെയ്യാം?
ഇനി എങ്ങനെ ടൈപ്പ് ചെയ്യണമെന്നത് നോക്കാം. മംഗ്ലീഷിലുള്ള ടൈപ്പിങ്ങും അത്യാവശ്യം സൂത്രപ്പണികളും അറിഞ്ഞിരുന്നാല്‍ ആര്‍ക്കും ടൈപ്പ് ചെയ്യാവുന്നതാണ്. ഉദാഹരണത്തിന്, amma എന്ന ടൈപ്പ് ചെയ്‌താല്‍ അമ്മ എന്ന് തനിയെ മാറുന്നതാണ്. അതുപോലെ തന്നെ, അച്ഛന്‍ എന്ന് മലയാളത്തില്‍ എഴുതുവാനായി achchhan എന്നും പിന്‍നിലാവ് എന്നത് മലയാളത്തില്‍ എഴുതുവാനായി pin_nilaav എന്നും മലയാളം എന്നെഴുതുവാന്‍ malayaaLam എന്നും ടൈപ്പ് ചെയ്‌താല്‍ മതിയാകും. ഏതാണ്ട് മംഗ്ലീഷിലെഴുതുന്നതുപോലെ തന്നെ. പക്ഷെ, ചിലയിടങ്ങളില്‍ വലിയ അക്ഷരങ്ങളും ^, ~, _ തുടങ്ങിയ ചിഹ്നങ്ങളും ഉപയോഗിക്കേണ്ടിവരും എന്നുമാത്രം. വിശദമായ കീമാപ്പിംഗ് താഴെ കൊടുത്തിരിക്കുന്നു. കുറിപ്പ് :
1. ചെറിയ നിറുത്തലുകള്‍ ആവശ്യം വരുമ്പോള്‍ ഉപയോഗിക്കുന്ന ചിഹ്നമാണ് _ എന്നത്.
ഉദാഹരണത്തിന്,
പിന്‍നിലാവ് - pin_nilaav ( _ ഇല്ലാതെ ടൈപ്പ് ചെയ്‌താല്‍ പിന്നിലാവ് എന്നേ വരൂ)
മുഖംമൂടി - mukham_mooTi ( _ ഇല്ലാതെ ടൈപ്പ് ചെയ്‌താല്‍ മുഖമ്മൂടി എന്നേ വരൂ)
2. ചന്ദ്രക്കല വരുത്തുവാനായി ~ എന്ന ചിഹ്നം ഉപയോഗിക്കാം.
ഉദാഹരണത്തിന്,
അവന് - avan~ ( ~ ഇല്ലാതെ ടൈപ്പ് ചെയ്‌താല്‍ അവന്‍ എന്നേ വരൂ)
കൂന് - koon~ (~ ഇല്ലാതെ ടൈപ്പ് ചെയ്‌താല്‍ കൂന്‍ എന്നേ വരൂ)
3. മലയാളത്തിലെ അക്കങ്ങള്‍ എഴുതുവാനായി \ എന്നതിനോട് ചേര്‍ത്ത് ഇംഗ്ലീഷ് അക്കം ടൈപ്പ് ചെയ്‌താല്‍ മതിയാകും.ഉദാഹരണത്തിന്, 1947 എന്നത് മലയാളത്തിലെഴുതിയാല്‍ ൧൯൪൭ എന്നാണ് വരേണ്ടത്. ഇതിനായി, \1\9\4\7 എന്ന് ടൈപ്പ് ചെയ്‌താല്‍ മതിയാകും. അതുപോലെ 2007 എന്നതിന് ൨00൭ എന്നെഴുതിയാല്‍ മതിയാകും. മലയാളത്തിലെ അക്കങ്ങള്‍ ഇനി പറയുന്നവയാണ്.1 - ൧, 2 - ൨, 3 - ൩, 4 - ൪, 5 - ൫, 6 - ൬, 7 - ൭, 8 - ൮, 9 - ൯ (പൂജ്യത്തിനുമാത്രം \0 എന്ന് ടൈപ്പ് ചെയ്യാതിരിക്കുക. ഇങ്ങനെ ടൈപ്പ് ചെയ്‌താല്‍ കിട്ടുന്ന ൦ എന്നത് കാല്‍ (1/4) എന്നതിനെ സൂചിപ്പിക്കുവാന്‍ ഉപയോഗിക്കുന്ന മലയാള അക്കമാണ്). മുമ്പ് കാല്‍, അര, മുക്കാല്‍, അരയ്‌ക്കാല്‍ എന്നിവയ്‌ക്കെല്ലാം മലയാളത്തില്‍ അക്കങ്ങളുണ്ടായിരുന്നു.)
ഇനി താങ്കള്‍ക്കും മലയാളത്തില്‍ ടൈപ്പ് ചെയ്യാമല്ലോ? എല്ലാ മംഗളങ്ങളും ആശംസിക്കുന്
Thursday, November 3, 2011
സ്വാമി ശരണം അര്‍ത്ഥം
സ്വാമി ശരണം അർത്ഥം
സ്വാ കാരോച്ചാര മാത്രേണ സ്വാകാരം ദീപ്യതേ മുഖേ മകാരാന്ത ശിവം പ്രോക്തം ഇകാരം ശക്തി രൂപ്യതേ`സ്വാമി ശരണ'ത്തിലെ `സ്വാ' എന്ന പദം ഉച്ചരിക്കുന്ന മാത്രയില്‍ പരബ്രഹ്മത്താൽ തിളങ്ങുന്ന `ആത്മ'ബോധം തീര്‍ഥാടകന്റെ മുഖത്തു പ്രതിഫലിക്കണം.
`മ' സൂചിപ്പിക്കുന്നത് ശിവനേയും `ഇ' ശക്തിയേയുമാണ്. രണ്ടുംകൂടി ചേര്‍ന്ന് `മി' ആകുമ്പോൾ `ശിവശക്തി' സാന്നിധ്യമാകുന്നു. ശിവശക്തി മുൻപറഞ്ഞ `സ്വാ'യോടൊപ്പം ചേര്‍ന്നു തീര്‍ഥാടകന് ആത്മസാക്ഷാത്‌ക്കാരം നേടാൻ സഹായിക്കുന്നു. ജീവാത്മാവിന്റെയും പരമാത്മാവിന്റെയും ഐക്യത്തെ സൂചിപ്പിക്കുന്നതുപോലെ `സ്വത്വ'ത്തിന്റെയും `പരമാത്മാ'വിന്റെയും സാംഗത്യവും ഈ ശബ്ദം സൂചിപ്പിക്കുന്നു.``ശം ബീജം ശത്രുസംഹാരം രേഫം ജ്ഞാനാഗ്‌നി വാചകം ണകാരം സിദ്ധിതം ശാന്തം മുദ്രാ വിനയ സാധനം.
`ശരണം' എന്ന വാക്കിലെ ആദ്യാക്ഷരമായ `ശ' ഉച്ചാരണ മാത്രയില്‍ തന്നെ ശത്രുവിനെ ഇല്ലാതാക്കുന്നതാണ്. അഗ്‌നിയെ ജ്വലിപ്പിക്കുന്ന `ര' എന്ന അക്ഷരം ജ്ഞാനത്തെ സൂചിപ്പിക്കുന്നു. `ണം' ശബ്ദം ഇതിനെല്ലാറ്റിനും ദൈവികത കൈവരുത്തി ശാന്തി പ്രദാനം ചെയ്യുന്നു. മനുഷ്യനിൽ എളിമ വിരിയിക്കേണ്ട ഒരു സൂത്രവാക്യം കൂടിയാണിത്. പതിനെട്ടാം പടി കയറുന്നവൻ വിനയമുള്ളവനായിരിക്കണം എന്നും അവൻ അഹങ്കാരത്തെ നിലനിര്‍ത്താത്തവന്‍ ആയിരിക്കണം എന്നുള്ളതിന്റെ പൊരുളും ഇവിടെ വ്യക്തമാകും.
Wednesday, November 2, 2011
മണ്ഡല മഹോത്സവം - 2011
മണ്ഡല മഹോത്സവം - 2011
മാന്യ ഭക്തരെ,
ലുധിയാന ശ്രീ അയ്യപ്പ ക്ഷേത്രത്തിലെ മണ്ഡല മഹോത്സവം 17.11.2011 മുതൽ 27.12.2011 വരെ താഴെപ്പറയുന്ന പൂജാദികർമ്മങ്ങളോടെ പൂർവാധികം ഭംഗിയായി നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന വിവരം ഭക്തിപുരസരം അറിയിച്ചുകൊള്ളുന്നു. പൂജാദികർമ്മങ്ങളുടെ വിജയത്തിലേക്കായി എല്ലാ ഭക്തജനങ്ങളും പങ്ക് ചേർന്ന് സ്വാമിയുടെ അനുഗ്രഹം കെവരിക്കണമെന്ന് ഭഗവൽ നാമധേയത്തിൽ അറിയിച്ചു കൊള്ളുന്നു.
17.11.2011 (വ്യാഴം) പൂയം നക്ഷത്രം (1187 വ്യശ്ചികം 1 )
രാവിലെ
5.30 ന് - നിർമ്മാല്യദർശനം
6.15 ന് - അഷ്ടദ്രവ്യ ഗണപതിഹോമം
വെകിട്ട്
6.00 ന് നട തുറക്കൽ
6.50 ന് ദീപാരാധന
7.15 ന് ഭജന
8.15 ന് അത്താഴ പൂജ
8.30 ന് ഹരിവരാസനം
ഹരിവരാസനം കഴിഞ്ഞ് - അന്നദാനം
പ്രത്യേക ശ്രദ്ധക്ക്.
1. മണ്ഡലകാലപൂജ നടത്തുവാനാഗ്രഹിക്കുന്ന ഭക്തജനങ്ങൾ കാലേകൂട്ടി കമ്മറ്റിയെ സമീപിക്കുക.
2. വഴിപാടിനുള്ള പൂജാസാമഗ്രികൾ ക്ഷേത്രത്തിൽ നിന്നും കിട്ടുന്നതാണ്.
3. വിശേഷ ദിവസങ്ങളിലെ പൂജാസാമഗ്രികൽ, അലങ്കാര പുഷ്പങ്ങൾ, തുടങ്ങിയവ പൂർണ്ണമായോ ഭാഗികമായോ സ്പോൺസർ ചെയ്യാവുന്നതാണ്.
4. മണ്ഡലകാലങ്ങളിൽ ഞായാറാഴ്ച്ച ദിവസം പൂർണ്ണമായും ബാക്കി ദിവസങ്ങളിൽ വെകിട്ടും അന്നദാനം ഉണ്ടായിരിക്കുന്നതാണ്. അന്നദാനം പൂർണ്ണമായോ ഭാഗീകമായോ സ്പോൺസർ ചെയ്യാവുന്നതാണ്.
5. ക്ഷേത്ര പരിസരത്ത് ശുചിത്വവും അച്ചടക്കവും പാലിക്കുക.
എന്ന് ക്ഷേത്രക്കമ്മറ്റിക്കുവേണ്ടി
ജനറൽ സെക്രട്ടറി
Subscribe to:
Posts (Atom)